ആലുവ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി എന്റെ ഗ്രാമം ഗാന്ധിയിലൂടെ മിഷൻ നടത്തിയ സംസ്ഥാനതല ഉപന്യാസ മത്സരവിജയികളെ പ്രഖ്യാപിച്ചു. ചൊവ്വന്നൂർ സെൻറ് മേരീസ് ജി.എച്ച്.എസിലെ ടി.പി. ഗോപികയ്ക്കാണ് ഒന്നാം സ്ഥാനം. തൃശൂർ വരവൂർ ജി.എച്ച്.എസ്.എസിലെ നസ്ലിയ നസ്രീന് രണ്ടാം സ്ഥാനം ലഭിച്ചു. എളമക്കര ഭവൻസ് വിദ്യാമന്ദിലെ നക്ഷത്ര വിനോദും വേങ്ങൂർ സാന്തോം പബ്ലിക് സ്‌കൂളിലെ ആൻമരിയ ജോബും മൂന്നാം സ്ഥാനം പങ്കിട്ടു.

31ന് രാവിലെ 11ന് മുപ്പത്തടം സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്‌കാര വിതരണം നിർവഹിക്കുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു. 10000, 7000, 5000 രൂപയുടെ ഗാന്ധിസാഹിത്യ കൃതികളും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.