
ആലങ്ങാട് : തീർത്ഥാടന കേന്ദ്രമായ ആലങ്ങാട് കുന്നേൽ പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തൽ കാൽനാട്ടുകർമ്മം നടത്തി. ആലങ്ങാട് കുന്നേൽപള്ളി വികാരി ഫാ .ജൂലിയസ് കറുകന്തറ ഉദ്ഘാടനം നിർവഹിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി 4 വരെയാണ് തിരുനാൾ. ജനുവരി 16നാണ് തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന ആരംഭിക്കുന്നത്. ജനുവരി 22ന് കൊടിയേറ്റം.ജനുവരി 28ന് ശിശു സമർപ്പണം.ഫെബ്രുവരി ഒന്നിന് എട്ടാമിടം. തിരുന്നാളിനോട് അനുബന്ധിച്ചുള്ള കച്ചവടത്തിന് ആവശ്യമായ സ്ഥലം ജനുവരി 14ന് 2മണിക്ക് പള്ളി ഹാളിൽ ലേലം ചെയ്യുന്നതാണ്. സഹവികാരി ഫാ. ആന്റു കാളാംപറമ്പിൽ ,കൺവീനർ ജൂഡ്‌സൺ, ബേബി പൊള്ളയിൽ എന്നിവർ പ്രസംഗിച്ചു.