y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ പ്രമുഖ ചാരിറ്റബിൾ സംഘടനയായ 'പൾസ് ഒഫ് തൃപ്പൂണിത്തുറ' യുടെ വാർഷിക പൊതുയോഗം കൊച്ചി അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. കലാകായിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് പൾസ് ഒഫ് തൃപ്പൂണിത്തുറ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്ന് പി. രാജ്കുമാർ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എം. മോഹനൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജെയിംസ് മാത്യു വാർഷിക വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു. കേക്ക് മുറിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും നടന്നു.

ഭാരവാഹികളായി പ്രകാശ് അയ്യർ (പ്രസിഡന്റ്), എം.എം. മോഹനൻ (സെക്രട്ടറി), ജെയിംസ് മാത്യു (ട്രഷറർ), അഡ്വ. കെ. രാജൻ, ഡോ.എസ്. ലാലിമോൾ (വൈസ് പ്രസിഡന്റുമാർ), അബ്ദുൾ ഗഫൂർ, ടി.കെ. മണി (ജോയിന്റ് സെക്രട്ടറിമാർ), വി.സി. ജയേന്ദ്രൻ (ഓഡിറ്റർ) എന്നിവരെയും 24 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.