
ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം മുളന്തുരുത്തി ശാഖയുടെ കീഴിലുള്ള ഗുരുകൃപ കുടുംബ യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും ശാഖാ സെക്രട്ടറി എസ്. മനോഹരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി. എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ്, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കൽ, മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ എന്നിവയും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു.
സി.എ. ബാലൻ,രതീഷ് ദിവാകരൻ, ലക്ഷ്മിക്കുട്ടി, രാഹുൽ രാജു,ഗൗരി നന്ദന, ചന്ദ്രഹാസൻ തുടങ്ങിയവർ സംസാരിച്ചു.