pranave-10
പ്രണവ്

പെരുമ്പാവൂർ: പത്തുവയസുകാരനെ വീടി​ന് സമീപത്തെ കുളത്തി​ൽ മുങ്ങി​മരി​ച്ച നി​ലയി​ൽ കണ്ടെത്തി​.

കൂവപ്പടി കൊടുവേലിപ്പടിയിൽ പുത്തൻവീട്ടിൽ ബിനോയ്-അഞ്ജന ദമ്പതികളുടെ മകൻ പ്രണവാ(10)ണ് ഇന്നലെ രാവിലെ മരി​ച്ചത്.

ശനിയാഴ്ച വൈകിട്ട് വീടിനടുത്തുള്ള ഗ്രൗണ്ടിൽ പന്തുകളിക്കാൻ പോയതാണ്. രാത്രിയായിട്ടും കാണാതിരുന്നതിനെത്തുടർന്ന് വിവരം കോടനാട് പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. പ്രണവിന്റെ ഷർട്ടും പാന്റ്‌സും കുളക്കരയിൽ ഇരിക്കുന്നതുകണ്ട് പൊലീസ് ഇന്നലെ രാവിലെ കുളത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. പന്തുകളികഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിൽ കൈയും കാലും കഴുകാൻ കുളത്തിലിറങ്ങിയ പ്പോൾ കാൽവഴുതി കുളത്തിൽ വീണതായിരിക്കുമെന്നാണ് കരുതുന്നത്. ഇടവൂർ യു.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് .