കരുമാല്ലൂർ: ഞാറയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. ആലങ്ങാട് കരിങ്ങാംതുരുത്ത് പാലത്തിങ്കൽ വീട്ടിൽ നാരായണന്റെ മകൻ ഷിബു(52)വാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. കുറച്ചുനാളുകളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ജുവൈൽനസ്. മക്കൾ: നിവേദ്യ. അഭിഷേക്.