
അങ്കമാലി : കിടങ്ങൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ മുത്തൂറ്റ് വോളി അക്കാഡമിയുടെ മൾട്ടി ജിം ഉദ്ഘാടനം ചെയ്തു. മദർ സുപ്പിരിയർ സി. എമിൽ ജോസ് അദ്ധ്യക്ഷയായ ചടങ്ങിൽ തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉദ്ഘാടനം നിർവഹിച്ചു. കിടങ്ങൂർ പള്ളി വികാരി ഫാ. വർഗീസ് പുളിക്കൻ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലളിത ട്രീസ , മുത്തൂറ്റ് മൈക്രോ ഫിൻ സീനിയർ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദിപിൻ കെ,. ഗോപി , ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി തുടങ്ങിയവർ പങ്കെടുത്തു