ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ പ്രതിമാസ വീട്ടുമുറ്റത്തൊരു പുസ്തക ചർച്ചയുടെ ഭാഗമായി ഡോ. കുഞ്ഞാമന്റെ എതിർ എന്ന പുസ്തകം ചർച്ച ചെയ്തു. കൊട്ടപ്പിള്ളിക്കുന്ന് കെ.വി. പ്രസാദിന്റെ വസതിയിൽ നടന്ന പരിപാടി നേതൃസമിതി കൺവീനർ കൂടൽ ശോഭൻ ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി എക്‌സി. കമ്മിറ്റി അംഗം കെ.പി. ധർമ്മേന്ദ്രൻ സ്വാഗതവും സെക്രട്ടറി ടി.വി. ഷൈവിൻ നന്ദിയും പറഞ്ഞു. കെ.ഇ. സന്തോഷ്, പി.എസ്. സവിൻ, കെ.സി. ജോഷി എന്നിവർ പങ്കെടുത്തു.