1

പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവൽ കമ്മിറ്റി പള്ളുരുത്തി അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ജി. സി. ഡി. എ ജനറൽ കൗൺസിൽ അംഗം പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. എസ്.വിജു അദ്ധ്യക്ഷത വഹിച്ചു. കർണിവൽ കമ്മിറ്റി ചെയർമാൻ വി. എ.ശ്രീജിത്ത്, സി.ആർ ബിജു, എ.പി. റഷീദ്, അഡ്വ. ഹനീസ് മനക്കൽ , സി ജെ . സേവോ എന്നിവർ സംസാരിച്ചു. തുടർന്ന് വൈ. സി.സി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗായകൻ എം.എസ്.സുദർശനൻ നയിച്ച ഗാനാമൃതം സംഗീത പരിപാടി ആഘോഷത്തിന്റെ ഭാഗമായി നടന്നു. പരിപാടിക്ക് വി. ജെ. തങ്കച്ചൻ , മിഥുൻ പ്രകാശൻ , ആർ. കെ. ചന്ദ്രബാബു , രാജീവ് പള്ളുരുത്തി, വിപിൻ പള്ളുരുത്തി എന്നിവർ നേതൃത്വം നൽകി. കർണിവലിന്റെ ഭാഗമായി പുൽക്കൂട് മത്സരവും വീടുകളിൽ ആരംഭിച്ചു. മത്സരം ഇന്ന് വരെ ഉണ്ടാകും.