ആലങ്ങാട്: കോട്ടപ്പുറം ഇരവിപുരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ഇന്നു മുതൽ 27 വരെ നടക്കും. ഇന്ന് വൈകിട്ട് വിശേഷാൽ ദീപാരാധന, എട്ടങ്ങാടി നിവേദ്യം, തിരുവാതിരകളി. 26ന് തിരുവാതിരകളി, പാതിരാപ്പൂചൂടൽ. 27ന് രാവിലെ ഒൻപതിന് കളഭാഭിഷേകം, വൈകിട്ട് വിശേഷാൽ ദീപാരാധനയോടെ സമാപിക്കും.