n

തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക പൊതുയോഗം ചേർന്നു. എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ആർ. ബൈജു അദ്ധ്യക്ഷനായി. മികച്ച സേവനം നടത്തുന്ന ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് എം.എസ്. ബാബുവിന് പി.ടി.എയുടെ ഉപഹാരം എൽ. സന്തോഷ് കൈമാറി. പ്രിൻസിപ്പൽ കെ.പി. വിനോദ്കുമാർ, കെ.എം. അനിൽകുമാർ, ടി. സർജു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.എം. അനിൽകുമാർ (പ്രസിഡന്റ്), ബിനു വിശ്വം (വൈസ് പ്രസിഡന്റ്), ദീപ ജി. നായർ (മാതൃ സംഗമം പ്രസിഡന്റ്)