മുളന്തുരുത്തി:കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി പഞ്ചായത്തിലെ 16 വാർഡുകളിലും നിർദ്ധനരായ കിടപ്പു രോഗികൾക്ക് ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് വിതരണം നടത്തി. മുളന്തുരുത്തി മേഖലാ പ്രസിഡന്റ് എ. ഒ.പീറ്റർ അദ്ധ്യക്ഷനായി. കേക്കു വിതരണോദ്ഘാടനം കനിവ് തൃപ്പൂണിത്തുറ ഏരിയ പ്രസിഡന്റ് ഏ.വി. കുര്യാക്കോസ് വാർഡ് കൺവീനർ ജി.സോമന് നൽകി നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി പി. എൻ , പുരുഷോത്തമൻ,​ പി.ഡി. രമേശൻ, കെ. എ.ജോഷി, എം. ആർ. വിജയൻ , ആപ്റ്റിവ് എംപളായി സ് യൂണിയൻ നേതാവ് സജി, ടി. എസ് ഗഗാറിൻ, റീന റെജി എന്നിവർ സംസാരിച്ചു.