ആലുവ: എടത്തല പഞ്ചായത്ത് 14 -ാം വാർഡിൽ 50 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ച എ.എസ്.കെ ഇബ്രാഹിം റോഡ് ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ, അബ്ദുൾ കാദർ, എ.എസ്.കെ. സലീം, റാഫി മൂലയിൽ എന്നിവർ സംസാരിച്ചു.