നെടുമ്പാശേരി: ജനുവരി 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി ചെങ്ങമനാട് മേഖലാ കമ്മിറ്റി നിർമ്മിച്ച സമര കോർണർ ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, പ്രസിഡന്റ് എം.എ. ഷഫീക്ക്, ഇ.എം. സലീം, പി.ആർ. രാജേഷ്, ടി.ആർ. ജിഷ്ണു, പ്രവീൺ നെടുവന്നൂർ, അഖിൽ സുഭാഷ് എന്നിവർ സംസാരിച്ചു.