ആലുവ: ആലുവ പൊലീസ് സ്റ്റേഷനിലെ സി.സി ടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി. സ്റ്റേഷനിലെ സി.സി ടിവി ക്യാമറകൾ കമ്മീഷൻ ചെയ്തിട്ടുണ്ടോയെന്ന് ആരാഞ്ഞ് വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുൽ നൽകിയ അപേക്ഷയ്ക്ക് എസ്.എച്ച്.ഒ എം.എം. മഞ്ജുദാസാണ് മറുപടി നൽകിയത്.

നിലവിൽ ക്യാമറകൾ കമ്മീഷൻ ചെയ്തിട്ടില്ലെന്നും ട്രയൽ റൺ നടക്കുകയാണെന്നും മറുപടിയിൽ പറയുന്നു. കമ്മീഷൻ ചെയ്യാത്തതിന്റെ കാരണം ചോദിച്ചപ്പോൾ 'ബാധകം അല്ല' എന്ന മറുപടിയാണ് നൽകിയിട്ടുള്ളത്.