നെടുമ്പാശേരി: പൊലീസ് രാജിനെതിരെ കോൺഗ്രസ് പാറക്കടവ് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ ജെ. അറയ്ക്കലാൻ അദ്ധ്യക്ഷത വഹിച്ചു.

എസ്.ബി. ചന്ദ്രശേഖര വാര്യർ, കെ.വി. ജേക്കബ്, പൗലോസ് കല്ലറയ്ക്കൽ, എസ്.വി. ജയദേവൻ, ആന്റണി പാലമറ്റം, സി.പി. ദേവസി, എ.പി. അശോകൻ, സുബിത്ത് സൂര്യൻ, പി.ജെ. ജോയി, സി.എം. ജോയി, ബേബി മാടവന, ബാബു കാവലിപ്പാടൻ, തോമസ് തെറ്റയിൽ, പി.ഒ. ജോസ് എന്നിവർ സംസാരിച്ചു.