പട്ടിമ​റ്റം: കുന്നത്തുനാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെ കോൺഗ്രസ് വാർഡ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് പോസ്​റ്റുകളിൽ ചൂട്ട് കത്തിച്ചു കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.എ. അബ്ബാസ് അദ്ധ്യക്ഷനായി. എ.പി. കുഞ്ഞുമുഹമ്മദ്, വി.ജി. വാസുദേവൻ, എസ്.എം. നവാസ്, എൽദോസ് ഓമ്പാളയിൽ എന്നിവർ സംസാരിച്ചു.