മൂവാറ്റുപുഴ: വിജ്ഞാന പോഷിണി ഗ്രന്ഥശാല യുവജനവേദി, ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന കരോൾ ഗ്രാമീണ മേഖലയായ മുളവൂരിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു. സാന്തക്ലോസിന്റെ വേഷമണിഞ്ഞ കുട്ടികളുടെയും ലൈബ്രറി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കരോൾ റാലി നടന്നത്. വിജ്ഞാന പോഷിണി ഗ്രന്ഥശാലയിൽ നിന്ന് ആരംഭിച്ച കരോൾ വാർഡ് മെമ്പർ ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി പൊന്നിരിക്കപ്പറമ്പിൽ സമാപിച്ചു.