നെടുമ്പാശേരി: ക്രിസ്മസ് നാളിലും പൊതുവിതരണ കേന്ദ്രങ്ങളിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കാത്തതിനെതിരെ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി കുന്നുകര മാവേലി സ്റ്റോറിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജിജി സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ, ആർ. അനിൽ, എം.എ. അബ്ദുൾ ജബ്ബാർ, ബിന്ദു ഗോപി, അജാസ് മുഹമ്മദ്, ഷിബി പുതുശേരി, സെബി തോമസ്, കരീം കാഞ്ഞോടൻ, പി.ജെ. ജോൺസൻ, ഫൈസൽ കുഞ്ഞുമോൻ, ജി. അനിൽ തുടങ്ങിയവർ സംസാരിച്ചു.