കാേതമംഗലം: എ.ടി.എം കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കുട്ടമ്പുഴ വടാട്ടുപാറ പാത്തിക്കൽ സുഭാഷിനെയാണ് (48 )കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ വടാട്ടുപാറ മാർത്തോമ സിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ഇടമലയാർ സർവീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് കുത്തിപ്പൊളിക്കാൻ ശ്രമിച്ചത്. വടാട്ടുപാറ സെമിത്തരിപ്പടിക്ക് സമീപത്തു നിന്ന് രാവിലെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.