നെടുമ്പാശേരി: കർഷക യൂണിയൻ (എം) ജില്ലാ കമ്മിറ്റി കുന്നുകര പഞ്ചായത്തിലെ അയിരൂർ പുളിഞ്ചോടിന് സമീപം ചെയ്ത മില്ലറ്റ് കൃഷിയുടെ വിളവെടുപ്പ് ജില്ലാ പ്രസിഡന്റ് സജിമോൻ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ആന്റു ദേവസി, വി.എ. ഡേവിസ്, ആന്റു തച്ചിൽ, ജോയ് തോമസ്, കെ.എ. രാജു, ഡെന്നി കോമ്പാറ തുടങ്ങിയവർ സംസാരിച്ചു.