നെടുമ്പാശേരി: ചെങ്ങമനാട് കനിവ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ഡോ. വി.ആർ. രതീഷ് മുഖ്യാതിഥിയായി. പി.ആർ. രാജേഷ്, കെ.ജെ. ഐസക്, സി.എ. ഗീത, ജെമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.