ആലുവ: കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ ആലുവ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കൺവീനർ എം.കെ.എ. ലത്തീഫ്, എം.എ. ചന്ദ്രശേഖരൻ, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, കൃഷ്ണകുമാർ, പി.എ. മുജീബ്, ഫാസിൽ ഹുസൈൻ, എം.എസ്. ഹാഷിം, പി.എച്ച്. അസ്ലം തുടങ്ങിയവർ സംസാരിച്ചു.