ആലുവ: ആലുവ നഗരസഭ ഓഫീസ് സേവനങ്ങൾ ജനുവരി ഒന്ന് മുതൽ പൂർണമായും ഡിജിറ്റലൈസ് ചെയ്യും. നഗരസഭയിൽ നിന്നുള്ള വിവിധ സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴി ലഭ്യമാകും. ഡാറ്റാ പോർട്ടിംഗ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി 27 മുതൽ അഞ്ചു ദിവസത്തേയ്ക്ക് സേവനങ്ങൾ തടസപ്പെടുമെന്ന് സെക്രട്ടറി അറിയിച്ചു.