പഴങ്ങനാട്: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയ്ക്ക് കീഴിലെ സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റിന്റെ 13ാംവാർഷികവും സർവൈശ്വര്യ പൂജയും യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. ബിജു അദ്ധ്യക്ഷനായി. ശിവഗിരിമഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലെ സ്വാമി പ്രബോധതീർത്ഥ മുഖ്യ പ്രഭാഷണം നടത്തി. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ജി. അനിദാസ്, മുൻ ശാഖാ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, സെക്രട്ടറി ശശിധരൻ മേടക്കൽ, യൂണിയൻ കമ്മിറ്റി അംഗം എൻ.ടി. തമ്പി, വനിതാ സംഘം പ്രസിഡന്റ് ഷൈലജ വിജയൻ, കെ.കെ. ഷാജി, സുരേഷ് ഏറ്റത്ത്, അഞ്ജു പ്രദീപ്, പി.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.