പട്ടിമറ്റം: പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന അസാം സ്വദേശി സന്തോഷാണ് (26 ) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തു നിന്ന് വരികയായിരുന്ന പിക്കപ്പ് വാൻ കുമ്മനോട് വിശ്വകർമ ഓഫീസിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിടെ ഓട്ടോയുടെ സൈഡിൽ വന്നിടിക്കുകയായിരുന്നു. ഓട്ടോഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സന്തോഷ് പ്ലൈവുഡ് കമ്പനി ജീവനക്കാരനാണ്.