വൈപ്പിൻ: കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. നായരമ്പലം വലിയപാടത്ത് കൂരൻ ജെയിംസിന്റെ മകൻ ആൽബിൻ (21)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന നായരമ്പലം അമ്മാപറമ്പിൽ ഡിക്‌സന്റെ മകൻ നോയലിനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: ബിന്ദു. സഹോദരൻ: അലൻ .