
മട്ടാഞ്ചേരി: ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് സമാപിച്ചു. ജാഥ ക്യാപ്ടൻ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് പി.എ. സലിം , വൈസ് ക്യാപ്ടൻ ജില്ലാ ജനറൽ സെക്രട്ടറി കെ.പി. സുബൈർ, ഡയറക്ടർ ജില്ലാ ട്രഷറർ പി.എം. നാദിർഷ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് ദിവസം അറുപതിലധികം കിലോമീറ്റർ താണ്ടിയാണ് യൂത്ത് മാർച്ച് കൊച്ചിയിലെത്തിയത്.