
പള്ളുരുത്തി: ബി.ജെ.പിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്നേഹ യാത്ര സംഘടിപ്പിച്ചു. ക്രൈസ്തവ ഭവനങ്ങളിലും വൈദികരേയും നേരിൽ സമീപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസാ കാർഡുകൾ കൈമാറി . പള്ളുരുത്തി സെന്റ് ലോറൻസ് ഇടവക വികാരി ഫാ.വർഗീസിന് ജില്ലാ വൈസ് പ്രസിഡന്റ് എൻ. എൽ. ജയിംസ് ആശംസാ കാർഡ് കൈമാറി. കൊത്തലൻഗോ മന്ദിരത്തിൽ സംസ്ഥാന സമിതി അംഗം വി.കെ.സുദേവന്റെ നേതൃത്വത്തിൽ പ്രവർത്തകർ ആശംസാ കാർഡുകൾ നൽകി.
കച്ചേരിപ്പടി സെന്റ് റീത്താസ് കോൺവെന്റിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ. റോഷൻ കുമാർ ആശംസാ സന്ദേശം കൈമാറി. പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി ഡയറക്ടർ ഫാ.സിജു പാലിയത്തറയ്ക്ക് മഹിളാ മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ വിനീത ഹരിഹരൻ ആശംസാ കാർഡ് നൽകി. ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക വികാരി ഫാ.മാർക്ക് ആന്റണിക്ക് ഏരിയാ പ്രസിഡന്റ് എം. എൻ.സജീവൻ ആശംസാ കാർഡ് നൽകി. പ്രദേശത്തെ നൂറുകണക്കിന് ഭവനങ്ങളിലും നിരവധി സ്ഥാപനങ്ങളിലും പ്രവർത്തകർ ആശംസാ സന്ദേശം നൽകി. ബി.ജെ.പി നേതാക്കളായ പി.എസ്. സുദേഷ്, എം.ആർ. ദിലീഷ് കുമാർ ,സലില അശോകൻ ,എം. എച്ച്. ഹരീഷ്, പി.ആർ. രഞ്ജിത്ത് ,വിജിതഗിരീഷ്, എ.എസ്. സുനീഷ് ബാബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.