kothamangalam
മാത്യു തോമസ്

കാേതമംഗലം: ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കുട്ടമംഗലം നെല്ലിമറ്റം നെടുമ്പാറ സ്വദേശി മഞ്ചപ്പിള്ളിൽ മാത്യു തോമസ് (സുനിൽ 64 )നെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പകൽ കുത്തുകുഴി സഞ്ചിക സൂപ്പർ മാർക്കറ്റിന് സമീപമായിരുന്നു സംഭവം. ഓട്ടോ റിക്ഷയിൽ ഇരുന്ന നേര്യമംഗലം സ്വദേശി ഭക്തവത്സലനെയാണ് ഇടത് കൈക്ക് കുത്തിപ്പരിക്കേൽപ്പിച്ചത്. ഓട്ടോ തിരിച്ചപ്പോൾ മാത്യുവി​ന്റെ ബൈക്കിൽ ഇടിക്കുമായിരുന്നുവെന്ന് പറഞ്ഞായി​രുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.