u

ചോറ്റാനിക്കര: ശബരിമല അയ്യപ്പ സേവാസമാജം ചോറ്റാനിക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ദേശവിളക്ക് രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ചു. മുതിർന്ന സംഘപ്രവർത്തകൻ കെ. കെ. ബാലകൃഷ്ണൻ കാൽനാട്ടുകർമ്മം നിർവഹിച്ചു. തുടർന്ന് വൈകിട്ട് നടന്ന സമ്മേളനം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർവഹിച്ചു. ഗോപകുമാർ പുണിത്തറ, ശ്രീജിത്ത് ഇ.ബി, ബാബു മാനിക്കാട്ട്, പത്മകുമാർ, സന്തോഷ് കുമാർ എസ്., രാജേഷ് ആർ. തുടങ്ങിയവർ സംസാരിച്ചു. ചോറ്റാനിക്കര ദേവീക്ഷേത്ര നടയിൽ നിന്ന് ആരംഭിച്ച എതിരേൽപ്പിനുശേഷം ദീപാരാധനയും പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ ഗൗതം റാമിന്റെ നേതൃത്വത്തിൽ ശാസ്താം പാട്ടും തുടർന്ന് അന്നദാനവും നടന്നു