jawa

കൊച്ചി: കീപ്പ് റൈഡിങ് സംരംഭത്തിന്റെ ഭാഗമായി ജാവ യെസ്ഡി മേട്ടോർസൈക്കിൾസ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഡിസംബർ 31ന് മുമ്പ് ഒരു ജാവാ 42 അല്ലെങ്കിൽ യെസ്ഡി റോഡ്സ്റ്റർ വാങ്ങുന്നവർക്ക് ആദ്യ മാസത്തെ ഇന്ധനം സൗജന്യമായി കമ്പനി നൽകും. ജാവാ യെസ്ഡി മേട്ടോർസൈക്കിൾസിന്റെ ഏറ്റവും ജനപ്രിയ മോഡലുകളാണിത്. ഈ ഐതിഹാസിക മേട്ടോർസൈക്കിളുകൾ എല്ലാവർക്കും പ്രാപ്യമാക്കാനാണ് ഈ പ്രത്യേക ഓഫറുകളിലൂടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്. ജാവ 42, യെസ്ഡി റോഡ്സ്റ്റർ എന്നിവ ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും കീപ്പ് റൈഡിംഗ് സംരംഭത്തിന് കീഴിൽ 30,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

ആദ്യ മാസത്തെ ഇന്ധന ഇൻസെന്റീവിന് പുറമേ, ഈ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത റൈഡിംഗ് ഗിയറുകൾക്കും ടൂറിംഗ് ആക്‌സസറികൾക്കും 50 ശതമാനം കിഴിവും നാല് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സൗജന്യ വിപുലീകൃത വാറന്റിയും ലഭിക്കും. 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ആനുകൂല്യങ്ങളിൽ ഉൾപ്പെടും. 1,888 രൂപയിൽ ആരംഭിക്കുന്ന ഐഡിഎഫ്‌സി ബാങ്കിൽ നിന്നുള്ള പ്രത്യേക ഇഎംഐ സ്‌കീമുകളും കമ്പനിക്കുണ്ട്.

ആദ്യ മാസത്തെ ഇന്ധന ഓഫർ ഉൾപ്പെടെയുള്ള അനൂകൂല്യങ്ങളെ കുറിച്ച് കൂടുതൽ അറിയാനും, ഈ ഓഫറുകൾ ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് അടുത്തുള്ള ജാവ യെസ്ഡി മേട്ടോർസൈക്കിൾ ഡീലർഷിപ്പ് സന്ദർശിക്കാം.