tata

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ ബ്രാൻഡായ ടാറ്റാ മോട്ടോഴ്‌സിന്റെ ഐതിഹാസിക ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ പുതിയ സഫാരിയും പ്രീമിയം എസ്.യു.വി ഹാരിയറും ഭാരത് ന്യൂ കാർ അസ്സസ്‌മെന്റ് പ്രോഗ്രാം (ഭാരത്എൻ സി എ പി) പ്രകാരം 5സ്റ്റാർ റേറ്റിംഗ് നേടുന്ന (മുതിർന്ന യാത്രക്കാർക്കും കുട്ടികളായ യാത്രക്കാർക്കും ഒരുപോലെ സംരക്ഷണം നൽകുന്ന) ആദ്യത്തെ വാഹനങ്ങളായി മാറി. ഇന്ത്യയുടെ സ്വന്തം, സ്വതന്ത്ര സുരക്ഷാ പ്രകടന വിലയിരുത്തൽ പ്രോട്ടോക്കോളാണ് ഭാരത്എൻ സി എ പി.

വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള ഇന്ത്യയുടെ സ്വതന്ത്രവും ആത്മനിർഭരവുമായ ശബ്ദമാണ് ഭാരത്എൻ സി എ പി. ആഗോള നിലവാരങ്ങളുടെ ഏറ്റവും മികച്ച ഗണത്തിൽ തന്നെ ഉൾപ്പെടുന്ന ഭാരത്എൻ.സി.എ.പി വാഹന റേറ്റിംഗ് സംവിധാനം റോഡ് സുരക്ഷയും വാഹനങ്ങളുടെ സുരക്ഷാ നിലവാരവും നിശ്ചിത നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് എത്തിക്കാൻ തക്കവണ്ണം രൂപം നൽകിയിട്ടുള്ളതാണ്. ഏറ്റവും വലിയ നേട്ടമായ 5സ്റ്റാർ റേറ്റിംഗ് ആദ്യമായി നേടിയിരിക്കുന്ന രണ്ട് വാഹനങ്ങളും ടാറ്റാ മോട്ടോഴ്‌സിന്റെതാണ് എന്നുള്ളതിൽ എനിയ്ക്ക് ഏറെ സന്തോഷമുണ്ട്. ആരും കൊതിക്കുന്ന ഈ സർട്ടിഫിക്കേഷൻ ലഭിച്ചതിനും ഇന്ത്യൻ റോഡുകളിൽ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ അവതരിപ്പിക്കുന്നതിലെ പാരമ്പര്യംതുടരുന്നതിനും ടാറ്റ മോട്ടോഴ്സിനെ അഭിനന്ദിക്കുന്നുവെന്ന് സവിശേഷമായ ഈ നേട്ടം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു,