factory

കൊച്ചി: വാർഡ്‌വിസാർഡും ബി.ജി ഗ്രൂപ്പും ഇലക്ട്രിക് വാഹന നിർമാണത്തിന് ഒരുമിക്കുന്നു. ബീഹാ ഗ്രൂപ്പിന്റെ വൈസ് ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഖാലിദ് അൽ ഹുറൈമലും, വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ സഞ്ജയ് ഗുപ്‌തെയും ചേർന്ന് ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.. യുഎഇയിലെ ഷാർജ സർക്കാരിന്റെ സഹ ഉടമസ്ഥതയിലുള്ള ബീഹാ ഗ്രൂപ്പ് സുസ്ഥിര മാലിന്യ സംസ്‌കരണത്തിൽ ആഗോളതലത്തിൽ പ്രശസ്തരാണ്. ജിസിസി, ആഫ്രിക്കൻ രാജ്യങ്ങളിലുടനീളം വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക പുരോഗതിക്ക് സംഭാവന നൽകാനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.