ele

കൊച്ചി: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ നികുതി 30 ശതമാനമായി കുറയ്ക്കാൻ ഇന്ത്യയുടെ മേൽ സമ്മർദ്ദം ഏറുന്നു. വിവിധ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇക്കാര്യം ഉൾപ്പെടുത്താനായി യു.കെയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ നിർദേശങ്ങൾ മുന്നോട്ടുവെച്ചു.. ഇന്ത്യയിൽ നിന്നും കയറ്റിഅയക്കുന്ന ഉത്പന്നങ്ങളുടെ മേൽ കാർബൺ നികുതി പോലുള്ള വ്യാപാര ഇതര നികുതികൾ ഈടാക്കുന്നതിൽ ഇളവുകൾ നൽകിയാൽ വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറായേക്കും. യു.കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവുകൾ നൽകിയേക്കും.

യു. കെയിൽ നിന്നും 80,000 ഡോളറിലധികം വിലയുള്ള 25,000 കാറുകൾ വരെ മുപ്പത് ശതമാനം നികുതി ഈടാക്കി ഇറക്കുമതിക്ക് അനുമതി നൽകാമെന്നാണ് ഇന്ത്യയുടെ നിർദേശം. നാൽപ്പതിനായിരം ഡോളർ വരെ വിലയുള്ള വാഹനങ്ങൾക്ക് നിലവിൽ ഇന്ത്യ 70 ശതമാനം നികുതിയാണ് ഈടാക്കുന്നത്. നാൽപ്പതിനായിരം ഡോളറിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് നൂറ് ശതമാനമാണ് ഇറക്കുമതി തീരുവ.