vehicle

കൊച്ചി: ആഗോള മേഖലയിൽ ക്രൂഡോയിൽ വില കുറയുന്നതിനാൽ ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയുന്നമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വാഹന വിപണി. ഇന്ധന വില കുറയുന്നതോടെ അടുത്ത ദിവസങ്ങളിൽ വാഹന വില്പന പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്.രാജ്യാന്തര ക്രൂഡോയിൽ വിപണിയിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വില പൊതു മേഖലാ എണ്ണ കമ്പനികൾ വരും ദിവസങ്ങളിൽ കുറച്ചേക്കും.

നൈമക്സ് വിപണിയിൽ നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിന് അടുത്താണ്. പശ്ചിമേഷ്യയിൽ ബാരലിന് 78 ഡോളറിനാണ് വ്യാപാരം നടത്തുന്നത്. ക്രൂഡ് വിലയിൽ ആശ്വാസം ലഭിച്ചതോടെ പെട്രോൾ, ഡീസൽ എന്നിവയുടെ ഉത്പാദന ചെലവിൽ ഗണ്യമായ കുറവുണ്ടായെന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ പറയുന്നു.

എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ക്രൂഡ് വില എൺപത് ഡോളറിന് മുകളിലായിരുന്നതിനാൽ നേരിട്ട അധിക ബാധ്യത നികത്തുന്നതു വരെ വിലയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് പൊതു മേഖലാ എണ്ണ കമ്പനികളുടെ നിലപാട്പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറച്ചാൽ രാഷ്ട്രീയ നേട്ടമാകുമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇതു സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടക്കുകയാണ്.

നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ ക്രൂഡ് വില കുത്തനെ കൂടിയിട്ടും ഒന്നര വർഷമായി പെട്രോൾ, ഡീസൽ എന്നിവയുടെ ആഭ്യന്തര വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇത് മൂലം കമ്പനികൾ ഭീമമായ വില്പന നഷ്ടമാണ് നേരിട്ടത്. അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ പൊതുമേഖലാ എണ്ണ കമ്പനികൾ വൻ ലാഭമാണ് നേടുന്നത്.

ഇതിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറിയാൽ വിലക്കയറ്റത്തിന് ശമനമുണ്ടാകുമെന്നാണ് സർക്കാർ നിലപാ്. ലാഉത്പാദന ചെലവിലുണ്ടായ കുറവിന് ആനുപാതികമായി ലിറ്ററിന് പത്ത് രൂപയിലധികം ലാഭത്തിലാണ് കമ്പനികൾ പെട്രോൾ വില്ക്കുന്നത്. ഡീസലിന് ലാഭം ലിറ്ററിന് അഞ്ച് രൂപ വരെയായി ഉയർന്നു. കഴിഞ്ഞ വർഷം പെട്രോളിന് 17 രൂപയും ഡീസലിന് 22 രൂപയും വില്‌പന നഷ്ടമാണ് കമ്പനികൾ നേരിട്ടിരുന്നത്.