കൂത്താട്ടുകുളം: ആശ്രയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കൊപ്പം
ക്രിസ്മസ് ആഘോഷിച്ച് കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾ. ആശ്രയ സ്കൂൾ പ്രിൻസിപ്പൽ കുമാരി രഘു, അദ്ധ്യാപിക കെ.പി. ബിന്ദു എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. ഹണി റെജി, ഹെഡ്മിസ്ട്രസ് ടി.വി. മായ, എം.കെ. ഹരികുമാർ, സി.എച്ച്. ജയശ്രീ, ബിസ്മി ശശി, അനിറ്റ ഷാനു ഡിസിൽവ, എം.ടി. സ്മിത,
റോഹൻ സുനിൽ എന്നിവർ സംസാരിച്ചു.