y

തൃപ്പൂണിത്തുറ: എരുർ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് വി.ജി. സുധികുമാർ അദ്ധ്യക്ഷനായി. ഓഹരി ഉടമകൾക്ക് 22-23 സാമ്പത്തിക വർഷത്തെ 15 ശതമാനം ലാഭ വിഹിതം നൽകാൻ തീരുമാനിച്ചു. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാങ്ക് സെകട്ടറി ടി.കെ. രമ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ഗോപി സ്വാഗതവും ബോർഡ് അംഗം കെ.ആർ. രജീഷ് നന്ദിയും പറഞ്ഞു. ബോർഡ് അംഗങ്ങളായ വി.കെ. രാജീവൻ, വി.പി ബിജു, കെ.കെ. ഉഷ, പി.കെ. ഹർഷല, സുജിത സുരേഷ് എന്നിവർ പങ്കെടുത്തു.