y

പെരുമ്പളം: വംശീയ വിദ്വേഷത്തിന്റെയും തീവ്രവാദത്തിന്റെയും പേരിൽ മനുഷ്യനെ കൊന്നെടുക്കുന്ന ഭീകരതയ്ക്ക് പ്രതിവിധിയായി ഗുരുദേവദർശനവും ഗുരുദേവ കൃതികളും സാധാരണക്കാരിലെത്തിച്ചാൽ അവരെ ശ്രേഷ്ഠ ജീവിതത്തിലേക്ക് നയിക്കാമെന്ന് വാഗ്മിയും ചിന്തകനുമായ ഡോ. എം.എം. ബഷീർ അഭിപ്രായപ്പെട്ടു.

പെരുമ്പളം ഗുരുപാദം പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 9-ാമത് പഞ്ചദിന പഠനശിബിരത്തോടനുബന്ധിച്ച് 'അവധൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭദ്രദീപ പ്രകാശനം പുന്നേത്ത് ഹരിദാസൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കൺവീനർ പ്രദീപ സുധീർ സ്വാഗതം പറഞ്ഞു.