snpc

കൊച്ചി: ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ (എസ്.എൻ.പി.സി) കേന്ദ്രസമിതി പ്രസിഡന്റ് കെ.എം. സജീവ്, സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ, ട്രഷറർ ഡോ. ആർ. ബോസ് എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ ശിവഗിരി മഹാസമാധി മണ്ഡപത്തിന് മുമ്പിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു.

തുടർന്ന് ഗുരുധർമ്മ പ്രചാരണസഭ ഹാളിൽ നടന്നയോഗത്തിൽ കെ.എം. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജനുവരിയിൽ കേന്ദ്രസമിതിയുടെ വർക്കിംഗ് ക്യാമ്പ് നടത്തി സംഘടനാപ്രവർത്തനം ഊർജ്ജിതപ്പെടുത്താനും എല്ലാ യൂണിയനുകളിലും പെൻഷണേഴ്സ് കൗൺസിൽ രൂപീകരിക്കാനും തീരുമാനിച്ചു.

പ്രൊഫ.പി.ആർ. ജയചന്ദ്രൻ, സുരേന്ദ്രൻ കുഴിത്തുറ, എ. സന്തോഷ് നേമം (തിരുവനന്തപുരം), ഡോ. അനിതാശങ്കർ, അഡ്വ. പി.എസ്. വിജയകുമാർ, എൽ. ഗണേഷ് റാവു, ഡോ. സാബുകുട്ടൻ, ജെ. വിമലകുമാരി, തോപ്പിൽ ബാലചന്ദ്രൻ, അംബുജാക്ഷ പണിക്കർ, എസ്. ഷൈബു. ജി. ഷാജിമോൻ, എം. ബാഹുലേയൻ (കൊല്ലം), ഡോ. ആർ. ബോസ്, ഗുരുപ്രസന്ന, സി.പി. രവീന്ദ്രൻ, ടി.ആർ.ആസാദ് (ആലപ്പുഴ), എം.കെ. സോമൻ, പി.കെ. വേണുഗോപാലൻ, എം.പി. സജീവ്, ഡി. പ്രകാശൻ, പി.വി. രാജീവ്, അനിത ഷാജി, ബാബുരാജൻ (കോട്ടയം), ഡോ. കെ. സോമൻ, പി.ടി. ഷിബു, സുധീഷ് കുമാർ (ഇടുക്കി), വി.ആർ. വിജയകുമാർ, പി. ഹർഷൻ (പത്തനംതിട്ട), പുന്നുരുന്നി ഉമേശ്വരൻ, ഐഷ രാധാകൃഷ്ണൻ, അഡ്വ. രാജൻ ബാനർജി, കെ.ജി. രാമചന്ദ്രൻ, കെ.കെ. രത്‌നൻ, ടി.കെ. വിജയൻ, സി.എൻ. വേണുഗോപാലൻ (എറണാകുളം), എം.കെ. നാരായണൻ, ഡോ. ഷിബു പണ്ടാല, വി.കെ. ഹരിദാസ് (തൃശൂർ) എന്നിവരെ ജില്ലകളിലെ യൂണിയൻ സമിതി രൂപീകരണചുമതല ഏല്പിച്ചു. വടക്കൻ ജില്ലകളിൽ സമിതി രൂപീകരിക്കുന്നതിന് കേന്ദ്രസമിതി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ ചുമതലപ്പെടുത്തി.