agri

കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.ടി.ടി.സിയിൽ നിർമ്മിത ബുദ്ധിയും കൃഷിയും, കൃഷിയിൽ ഡ്രോണിന്റെ ഉപയോഗം, ഡിജിറ്റിൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സ്മാർട് അഗ്രികൾച്ചർ ഫോർ സ്മാ‌ർട് ഫാമിംഗ് എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കും.

ജനുവരി 4, 5 തീയതികളിൽ നടക്കുന്ന ദ്വിദിന പരിശീലനത്തിൽ പങ്കടുക്കാൻ താത്പര്യമുള്ള എറണാകുളം, തൃശൂർ ജില്ലകളിലെ കർഷകർ 0484 2703838, 93834709 61 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം.