
കൊച്ചി: പത്തുവയസുകാരി വൈഗയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കളമശേരിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയെന്ന കേസിൽ വിധി ഇന്ന്. പിതാവ് സനു മോഹൻ (40) മാത്രമാണ് പ്രതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറയുക. കടബാദ്ധ്യതകളിൽ നിന്നു രക്ഷപ്പെടാൻ കൊലപാതകം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2021 മാർച്ച് 22നാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ അഞ്ചിന് ആരംഭിച്ച വിചാരണയ്ക്കിടെ 78 സാക്ഷികളെ വിസ്തരിച്ചു.