
തൃപ്പൂണിത്തുറ: ശുചിത്വമിഷന്റെ പദ്ധതി പ്രകാരം വിദ്യാർത്ഥികൾ പഞ്ചായത്തിലെ വൃത്തിഹീനമായ പൊതു ഇടങ്ങൾ ശുചീകരിച്ച് ആരാമങ്ങളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കുവാൻ പൂത്തോട്ട കെ.പി.എം എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്, ഉദയംപേരൂർ പഞ്ചായത്ത്, കേരള ശുചിത്വമിഷൻ എന്നിവർ ചേർന്ന് 3-ാം വാർഡിൽ നിർമ്മിച്ച വിശ്രമകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, പഞ്ചായത്ത് അംഗം ടി.കെ. ജയചന്ദ്രൻ, എച്ച്.ഐ. ജിസ്മി, അസി. സെക്രട്ടറി കെ.എ. സൗമ്യശശിധരൻ എന്നിവർ സംസാരിച്ചു. ഹരിതകേരളം ആർ.പി വി.ഒ. രത്നാഭായ്, അസി. സെക്രട്ടറി സിന്ധു ശശിധരൻ എന്നിവർ പങ്കെടുത്തു.