തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ യു.ഡി.എഫ് കുറ്റവിചാരണ സദസ് നടത്തും. ജനുവരി 9 ന് വൈകിട്ട് 4.30 ന് നഗരസഭയ്ക്ക് സമീപം ചേരുന്ന സദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രണ്ടാം പിണറായി സർക്കാരിന്റെ അഴിമതി, കെടുകാര്യസ്ഥത, ദൂർത്ത്, സ്വജനപക്ഷപാതം, സാമ്പത്തിക തകർച്ച എന്നിവ സദസിൽ ചർച്ച ചെയ്യും. പ്രവർത്തക യോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ അദ്ധ്യക്ഷനായി. കൺവീനർ കെ.ടി. വിമലൻ, ഡി.സി.സി സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ എന്നിവർ സംസാരിച്ചു.