പറവൂർ: പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്കിൽ സമാശ്വാസ സഹായഫണ്ട് വിതരണം ചെയ്തു. അംഗങ്ങളായ എട്ട് പേർക്ക് 1,55,000 രൂപയാണ് നൽകിയത്. ബാങ്ക് പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.എസ്. ലാൽസൺ, എൻ. പ്രഥു, എ.പി. സുധീരഥൻ, രേണു വിശ്വം തുടങ്ങിയവർ പങ്കെടുത്തു.