മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ ഓഫീസ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻിഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.സി. വിനയൻ. വി.ഇ. നാസർ, സാജിദ മുഹമ്മദാലി, മെമ്പർമാരായ ഇ.എം.ഷാജി, എം.എസ് . അലിയാർ, ബെസി എൽദോ, പി.എം.അസീസ്, നജി ഷാനവാസ്, എം.എ. നൗഷാദ്, എ.ടി. സുരേന്ദ്രൻ, വിജി പ്രഭാകരൻ, എൽജി റോയി, സുകന്യ അനീഷ്, കുടുംബാരോഗ്യ കേന്ദ്രം മെസിക്കൽ ഓഫീസർ ഡോ. അനീഷ് ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ് ഭാസ്‌കർ, പാലിയേറ്റീവ് നേഴ്‌സ് സിന്ധു എന്നിവർ സംസാരിച്ചു.