
തൃപ്പൂണിത്തുറ: നഗരസഭ 17-ാം വാർഡ് വൈമീതി റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷം 'വൈമീതി ഉത്സവ്' കൗൺസിലർ രാജി അനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. രാജൻ ബാനർജി, സെക്രട്ടറി കെ.ജി. ബിജു, ജോ. സെക്രട്ടറി ജിതേഷ്, ട്രഷറർ മുബാറക്, വൈസ് പ്രസിഡന്റ് വി.പി. ഷമൽ, എക്സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്രിസ്മസ് സ്നേഹവിരുന്ന്, മുവാറ്റുപുഴ ഏഞ്ചൽ വോയ്‌സിന്റെ ഗാനമേള എന്നിവ നടന്നു.