പറവൂർ: പറവൂർ ബ്ളോക്ക് പഞ്ചായത്ത് വർണച്ചിറകുകൾ എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബഡ്‌സ് സ്കൂ‌ളുകളിലെ കുട്ടികൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംഗീത സംവിധായകൻ ഷിബു പുലർകാഴ്ച്ച, നാടൻപാട്ട് ഗായകൻ ഹരി കണ്ടംമുറി എന്നിവർ മുഖ്യാതിഥികളായി. എ.എസ്. അനിൽകുമാർ, ബബിത ദിലീപ് കുമാർ, എം.എസ്. രതീഷ്, ലീന വിശ്വൻ, എം.കെ. ശശികല, സുനിത ബാലൻ, വി.യു. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.