മൂവാറ്റുപുഴ: മുറിക്കാടൻ ആലി അവറാൻ ഫാമിലി ട്രസ്റ്റിന്റെ രണ്ടാമത് കുടുംബസംഗമവും മഹത് വ്യക്തിത്വങ്ങളെ ആദരിക്കലും അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. കുടുംബ ട്രസ്റ്റ് ചെയർമാൻ എം.എ. മുഹമ്മദ് മേനാമറ്റം അദ്ധ്യക്ഷത വഹിച്ചു.


പ്രതിനിധി സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ആതുരസേവനരംഗത്തെ മികച്ച പ്രവർത്തനത്തിന് ഡോ. സബൈൻ ശിവദാസനും സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് വി.പി.ആർ. കർത്ത വടക്കുംഞ്ചേരി അകത്തൂട്ടിനും കുടുംബ ട്രസ്റ്റിന്റെ സ്നേഹോപഹാരം ജസ്റ്റിസ് ബി. കെമാൽ പാഷ കൈമാറി. ട്രസ്റ്റ് ട്രഷറർ പി.എ .കബീർ, കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി.എം.ഇസ്മായിൽ, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ഇ. സുനിത, എൽദോ എബ്രഹാം, ജോണി നെല്ലൂർ, പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ് പി.കെ ഹമീദ് ഹാജി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.