newyear

പെരുമ്പാവൂർ: റൂറൽ ജില്ലയിലെ പുതുവത്സാരാഘോഷം പൊലീസ് നിരീക്ഷണത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്ടി പൊലീസിന്റെ സാന്നിദ്ധ്യവുമുണ്ടാകും. വാഹന പരിശോധന ശക്തമാക്കി. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവധിക്കില്ല. പാർട്ടികളും മറ്റും പൊലീസ് നിരീക്ഷണത്തിലായിരിക്കും. പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പങ്കെടുക്കുന്നവരുടെ പേര് വിവരം ഉൾപ്പെടുന്ന കാര്യങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പ് വരുത്തണം. ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും.